ജോലി, പഠനം സംബന്ധിച്ച പരമ്പരാഗത കാഴ്ച്ചപ്പാടുകളെല്ലാം മാറുന്ന കാലമാണിത്. വിവരസാങ്കേതിക വിദ്യയിലെ സാധ്യതയും, സോഷ്യല്‍ മീഡിയയും അനുബന്ധ നവമാധ്യമങ്ങളും ഈ രംഗത്ത് വലിയ വിപ്ലവങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്ത് അതില്‍ തന്നെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി യുമെടുത്ത് അതേ മേഖലയില്‍ തന്നെ ജോലി ചെയ്യുന്ന കാലമെല്ലാം കഴിഞ്ഞു. പഠനവിഷയങ്ങളുടെ വൈവിധ്യവും സാധ്യതകളും അവസരങ്ങളും ഇന്ന് കൂടുതലാണ്. എന്തു പഠിക്കണം എന്നുള്ള തീരുമാനമെടുക്കുന്നതാണ് ഇവിടെ പ്രാധാന്യം. സയന്‍സ്, ആര്‍ട്സ്, കൊമേഴ്സ് ഇവ മൂന്നുമാണ് അടിസ്ഥാന വിഷയങ്ങള്‍. ഇവയില്‍ ഇഷ്ടമുള്ള വഴിയിലേക്ക് തിരിയുകയാണ് ഉപരിപഠനത്തിലെ ആദ്യപടി. എന്നാല്‍ ബിരുദ തലത്തില്‍ പഠിച്ച അതേ വിഷയം തന്നെ തുടരണമെന്ന് കരുതുന്നവരല്ല ഇന്നത്തെ തലമുറ. എഞ്ചിനീയറിങ് കഴിഞ്ഞ് ഡിസൈനിങ്ങിലേക്ക് തിരിയുന്നവരും, ബയോടെക്നോളജി കഴിഞ്ഞ് നിയമം പഠിക്കുന്നവരും, സയന്‍സ് കഴിഞ്ഞ് പരസ്യമേഖല തിരഞ്ഞെടുക്കുന്നവരുമുണ്ട്. സ്ഥിരമായ ജോലി, ആജീവനാന്തകാലം അതില്‍തന്നെ നില്ക്കുക എന്ന ചിന്താഗതിയും പുതിയ തലമുറക്കില്ല. മനസ്സിനിണങ്ങുന്ന കരിയര്‍ അതാണ് അവരുടെ താല്പര്യം. ആഗോളീകരണവും മാറിയ ജീവിത സാഹചര്യങ്ങളും മറ്റെല്ലാ മേഖലയിലുമെന്നപോലെ കരിയര്‍ മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മള്‍ട്ടിമീഡിയ ആനിമേഷന്‍ രംഗത്ത് തൊഴില്‍ സാധ്യതകള്‍ കൂടി വരുന്ന പ്രവണതയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ ആവശ്യമായ പ്രൊഫഷണലുകളുടെ അഭാവം പരിഹരിക്കുന്നതിന് ഈ മേഖലയില്‍ നിന്നുള്ള പോലുള്ള തൊഴിലധിഷ്ഠിത പഠന പദ്ധതികള്‍ വിദ്യാര്‍ത്ഥികളെ 100% സഹായിക്കുന്നു എന്നുള്ളത് നിസ്തര്‍ക്കമാണ്.
20 വര്‍ഷം കൊണ്ട് പതിനായിരങ്ങള്‍ക്ക് ഇഷ്ട തൊഴിലും ജീവിത വിജയവും നേടി കൊടുത്ത കേരളത്തിലെ പ്രമുഖ തൊഴിലധിഷ്ഠിത പഠന പദ്ധതിയായ സ്മാര്‍ട്ട്, 25-ാം വര്‍ഷം ആഘോഷിക്കനതോടൊപ്പം പദ്ധതിയുടെ 21st ബാച്ചിലേക്ക് അപേക്ഷ കള്‍ ക്ഷണിക്കുന്നു.
ഐ.ടി മേഖലയിലെ വമ്പിച്ച തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ പ്രാപ്തരാക്കുംവിധം പ്രൊജക്റ്റുകളില്‍ പ്രായോഗിക പരിശീലനം നടത്തുന്നതിനൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, ചലചിത്ര രംഗത്തെ പ്രമുഖ സംവിധായകരും, സാങ്കേതിക വിദഗ്ധരും നയിക്കുന്ന സെമിനാറുകള്‍, ശില്പശാലകള് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കരിയര്‍ ഡെവലപ്മെന്റ് സാധ്യമാക്കുന്ന പ്രത്യേക പാക്കേജുകളാണ് പഠന പദ്ധതിയുടെ ഭാഗമാക്കിയിട്ടുള്ളത്.
© Smart Media College Thrissur. Privacy Terms
Please Fill All Fields.